യു എ ഇ : തകരാറിലായ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി റോഡുകളിലോ, പാതയോരങ്ങളിലോ നിർത്തിയിടുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ. തകരാറുകള്‍ പരിഹരിക്കുന്നതിനായി വാഹനങ്ങൾ റോഡുകളിൽ നിർത്തിയിടുന്നതും, പാർക്ക് ചെയ്ത് പോകുന്നതും അനുവദനീയമല്ല. മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിയമ ലംഘനമായി കണക്കാക്കും. ഇതനുസരിച്ച് താത്കാലിക അറ്റകുറ്റപ്പണികൾക്കൊഴികെ വാഹനങ്ങൾ റോഡിൽ നിർത്തുന്നതും, ട്രാഫിക് തടസ്സങ്ങൾ ഉണ്ടാക്കുന്നതും അനുവദിക്കുന്നതല്ല എന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പിലൂടെ വ്യക്തമാക്കി.