മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രി ഗഡ്കരിയെ കാണും; ദേശീയപാതാ വികസനം പ്രധാന ചര്‍ച്ച വിഷയം

മുഖ്യമന്ത്രി ഇന്ന് കേന്ദ്രമന്ത്രി ഗഡ്കരിയെ കാണും; ദേശീയപാതാ വികസനം പ്രധാന ചര്‍ച്ച വിഷയം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ച കഴിഞ്ഞ് 1.30 ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് നടക്കുക.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ചർച്ചക്ക് ശേഷം ഡൽഹിയിൽ നിന്ന് ഇന്ന് വൈകീട്ട് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.

കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30 ന് പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.