അബുദാബി: ഈദ് ആഘോഷങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകണമെന്ന താമസക്കാരോട് നിർദ്ദേശിച്ച് യുഎഇ. ഒരു കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമായി ആഘോഷങ്ങള്‍ ചുരുക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.
ബന്ധുക്കളെ കാണാനായി എത്തുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തുന്നത് ഉചിതം. പ്രത്യേകിച്ചും പ്രായമായവും ഗുരുതര അസുഖങ്ങളുളളവരും വീടുകളിലുണ്ടെങ്കില്‍. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കാം. ഈദിയ ഇലക്ട്രോണിംഗ് മാർഗങ്ങളുപയോഗിച്ച് നല്കാം. ഔദ്യോഗിക ആപ്പുകള്‍ ഉപയോഗിച്ച് ബലി നല്കുന്നത് ആള്‍ക്കൂട്ടമൊഴിവാക്കാന്‍ സഹായകരമാകും. മാംസം വിതരണം ചെയ്യുന്നതിന് അനുമതിയില്ല. അതേസമയം ഔദ്യോഗികമായുളള സേവനദാതാക്കള്‍ക്ക് ഇത് കൈമാറുന്നതിന് തടസവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.