അബുദാബി: യുഎഇയില്‍ ഇന്ന് 1529 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 286676 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1481 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 654813 പേർക്കാണ് കോവിഡ് ബാധിച്ചത്. 632775 പേർ രോഗമുക്തി നേടി. 1880 മരണവും ഇതുവരെ സ്ഥിരീകരിച്ചു. 20158 ആണ് ആക്ടീവ് കേസുകള്‍.