ദുബായ്: യുഎഇ എംബസി ഇസ്രായേലിലെ ടെല്‍ അവീവില്‍ തുറന്നതായി അധികൃതർ. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനായി കഴിഞ്ഞവർഷം കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതേ തുടർന്നാണ് ഇതിന് വഴിയൊരുങ്ങിയത്.
എംബസി തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ ഇസ്രായേല്‍ എംബസി യുഎഇയില്‍ തുറന്നിരുന്നു.