ഈദ് അല്‍ അദ ദുബായില്‍ നാല് ദിവസം സൗജന്യ പാർക്കിംഗ്

ഈദ് അല്‍ അദ  ദുബായില്‍ നാല് ദിവസം സൗജന്യ പാർക്കിംഗ്

ദുബായ്: ഈദ് അല്‍ അദ അവധിയോട് അനുബന്ധിച്ച് ദുബായില്‍ നാല് ദിവസം പാർക്കിംഗ് സൗജന്യമാക്കി. ജൂലൈ 19 മുതല്‍ 22 വരെയാണ് ആനുകൂല്യം. മള്‍ട്ടിലെവല്‍ പാർക്കിംഗില്‍ ചാർജ്ജ് ഈടാക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെയാണ് ഈദ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആറ് ദിവസമാണ് തുടർച്ചയായ അവധി ലഭിക്കുക.

ഷാ‍ർജയില്‍ ജൂലൈ 20,21,22 തിയതികളിലാണ് പാർക്കിംഗ് സൗജന്യമാക്കിയിട്ടുളളത്. അറഫ ദിനമായ ജൂലൈ 19 ന് പാർക്കിംഗിന് ഫീസ് ഈടാക്കും. നീല നിറമുളള അടയാള ബോർഡുകള്‍ സ്ഥാപിച്ചിട്ടുളള ഏഴ് ദിവസവും പാർക്കിംഗ് ഈടാക്കുന്ന സ്ഥലങ്ങളില്‍ ഇത് ബാധകമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.