മാര്‍ ഈവാനിയോസിന്റെ 68മത് ശ്രാദ്ധ പെരുന്നാളിന് നേര്‍ച്ച വിതരണം നടത്തി സാമൂഹ്യപ്രവർത്തകൻ

മാര്‍ ഈവാനിയോസിന്റെ 68മത് ശ്രാദ്ധ പെരുന്നാളിന് നേര്‍ച്ച വിതരണം നടത്തി സാമൂഹ്യപ്രവർത്തകൻ

ദുബായ്: മലങ്കര സുറിയാനി കതോലിക്ക ബാവ മാർ ഇവാനിയോസിന്റെ 68 മത് ശ്രാദ്ധപെരുന്നാളില്‍ നേർച്ച വിതരണം ചെയ്ത് സാമൂഹ്യപ്രവർത്തകനായ സിജു പന്തളം. ദുബായ്, ഷാർജ, അജ്മാന്‍ എന്നിവിടങ്ങളിലെ വിവിധ ലേബർ ക്യാംപുകളിലാണ് നേർച്ച വിതരണം നടത്തിയത്.


കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിൽ സാമൂഹ്യ പരിഷ്കർത്താക്കളോടു ചേർന്ന് നിന്ന് കൊണ്ട് കേരള സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച മാർ ഈവാനിയോസ് മെത്രാപ്പോലീത്തയോടുളള ആദര സൂചകമായാണ് നേർച്ച വിതരണം നടത്തിയതെന്ന് സിജു പന്തളം പറഞ്ഞു. മുന്‍വർഷങ്ങളിലും ഓ‍ർമ്മദിനത്തില്‍ ഇത്തരത്തില്‍ തന്റെ ചെറിയ സമ്പാദ്യത്തില്‍ നിന്ന് അശരണരായവർക്ക് സിജു ഭക്ഷണമെത്തിച്ചിരുന്നു. തനിക്ക് ഇതിന് സാധിക്കുന്നത് വന്ദ്യപിതാവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും സിജു പന്തളം പറഞ്ഞു. മാവേലിക്കര രൂപതയിൽ കുടശ്ശനാട്‌ സെന്റ്. തോമസ് ദൈവാലയ ഇടവക അംഗമായ സിജു ഇവിടെ ദുബായ് മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ഭാഗമാണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.