തിരഞ്ഞെടുപ്പ് തോല്‍വി: അന്വേഷിക്കാന്‍ അഞ്ച് മേഖലാ കമ്മിറ്റികള്‍ രൂപീകരിച്ച് കെ.പി.സി.സി

തിരഞ്ഞെടുപ്പ് തോല്‍വി: അന്വേഷിക്കാന്‍ അഞ്ച് മേഖലാ കമ്മിറ്റികള്‍ രൂപീകരിച്ച് കെ.പി.സി.സി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ അഞ്ച് മേഖലാകമ്മിറ്റികളെ നിശ്ചയിച്ച് കെ.പി.സി.സി. രണ്ട് മുതല്‍ മൂന്ന് വരെ ജില്ലകളെ ഉള്‍പ്പെടുത്തി ഒരു സമിതി എന്ന നിലയിലാണ് രൂപീകരണം. മേഖലാ കമ്മിറ്റികളുടെ ആദ്യ സംയുക്ത യോഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയുടെ അദ്ധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്നു.
വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി. തോമസ് എം.എല്‍.എ, ടി. സിദ്ധിഖ് എം.എല്‍.എ എന്നിവരും പങ്കെടുത്തു. മേഖലകള്‍ തിരിച്ച് കമ്മിറ്റികളുടെ പ്രഥമ യോഗങ്ങള്‍ ഈ മാസം 23ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.