കൊച്ചി: പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയെ എ.എസ്.ഐ ശല്യം ചെയ്‌തെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിയ വീട്ടമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡി.സി.പിക്ക് പരാതി നല്‍കാനാണ് എറണാകുളം സ്വദേശിനി കമ്മിഷണര്‍ ഓഫീസില്‍ എത്തിയത്. പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഓഫീസിലെ ഒരു എ.എസ്.ഐയെ ചുമതലപ്പെടുത്തിയിരുന്നു.
കൗണ്‍സിലിങ്ങിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എ.എസ്.ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എ.എസ്.ഐ. പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.