ഇളവുകള്‍ അനുവദിച്ചേക്കും: വ്യാപാരികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

ഇളവുകള്‍ അനുവദിച്ചേക്കും: വ്യാപാരികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

തിരുവനനന്തപുരം: കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്മേല്‍ വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. അതേസമയം സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ കടുത്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം.
കടകള്‍ കൂടുതല്‍ സമയം തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് വ്യാപാരികളുടെ വാദം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നും ഇവര്‍ വാദിക്കുന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആശങ്കകളും ആവശ്യങ്ങളും അക്കമിട്ട് നിരത്തും. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടുതല്‍ ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.