അബുദാബി: കോവിഡ് സാഹചര്യത്തില്‍ ഈദ് അവധി ദിനങ്ങളില്‍ അണുനശീകരണമുള്‍പ്പടെ ഊർജ്ജിതമാക്കാന്‍ അബുദാബി. ജൂലൈ 19 മുതലാണ് എമിറേറ്റില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നത്.
അർദ്ധരാത്രി 12 മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് അണുനശീകരണം നടക്കുക. ഈ സമയത്ത് സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. ഭക്ഷണത്തിനും മരുന്നിനുമായി പുറത്തിറങ്ങുന്നവർക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. adpolice.gov.ae ല്‍ അനുമതിയെടുത്തിട്ടായിരിക്കണം പുറത്തിറങ്ങേണ്ടത്. അത്യാവശ്യകാര്യങ്ങളില്ലെങ്കില്‍ എല്ലാവരും നിർബന്ധമായും വീടുകളില്‍ തന്നെയിരിക്കണമന്നും അറിയിപ്പ് വ്യക്തമാക്കുന്നു.