എക്സ്പോ 2020 ടിക്കറ്റ് വില്‍പന തുടങ്ങി

എക്സ്പോ 2020 ടിക്കറ്റ് വില്‍പന തുടങ്ങി

ദുബായ്: ഒക്ടോബർ ഒന്നിന് ആരംഭിക്കാനിരിക്കുന്ന ആഗോള പ്രദർശനം എക്സ്പോ 2020ക്കായുളള ടിക്കറ്റ് വില്‍പന തുടങ്ങി. ഒരു ദിവസത്തെ ടിക്കറ്റിന് 95 ദിർഹവും 30 ദിവസത്തെ പ്രവേശനത്തിന് അനുമതി നല്‍കുന്ന ടിക്കറ്റിന് 195 ദിർഹവും ആറ് മാസക്കാലത്തെ ടിക്കറ്റിന് 495 ദിർഹവുമാണ് നിരക്ക്.

എക്സ്പോ പവലിയനുകളിലടക്കം എല്ലാ വിനോദ തല്‍സമയ പരിപാടികളിലേക്കും പ്രവേശനം അനുവദിക്കുന്നതാണ് ടിക്കറ്റുകള്‍. expo2020dubai.com എന്ന വെബ് സൈറ്റിലൂടെ ടിക്കറ്റ് വാങ്ങിക്കാം. ടൂർ ഓപ്പറേറ്റർമാർ, ട്രാവല്‍ ഏജന്റുമാർ, ഹോട്ടല്‍ ഗ്രൂപ്പുകള്‍ തുടങ്ങി 2500 ഓളം അംഗീകൃത കേന്ദ്രങ്ങളിലൂടെയും എക്സ്പോ ടിക്കറ്റുകള്‍ ലഭ്യമാകും.

18 വയസിന് താഴെയുളളവർക്കും കാലാവധിയുളള ഐഡന്റിറ്റി കാർഡുളള വിദ്യാർത്ഥികള്‍ക്കും പ്രവേശനം സൗജന്യമാണ്. നിശ്ചയ ദാർഢ്യക്കാർക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. ഇവരെ അനുഗമിക്കുന്ന ഒരാള്‍ക്ക് ടിക്കറ്റിന് പകുതി നിരക്ക് നല്‍കിയാല്‍ മതിയാകും. 60 വയസിന് മുകളിലുളള സന്ദ‍ർശകർക്കും പ്രവേശനം സൗജന്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.