യുഎഇയില്‍ ഇന്ന് 1529 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1529 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. 1529 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 265482 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1504 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 660978 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 638771 പേർ രോഗമുക്തി നേടുകയും ചെയ്തു. 1898 മരണവും സ്ഥിരീകരിച്ചു. 20309 ആണ് ആക്ടീവ് കേസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.