ലണ്ടന്‍: പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടും യു.കെ. ആരോഗ്യമന്ത്രിക്ക് കോവിഡ്. അടുത്തിടെ ചുമതലയേറ്റ ആരോഗ്യമന്ത്രി സാജിദ് ജാവിദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 26-നാണ് സാജിദ് ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റത്.
കോവിഡ് പോസിറ്റീവായതിന് പിന്നാലെ മന്ത്രി പത്തു ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചു. കഴിഞ്ഞ ആഴ്ച സാജിദ് മറ്റ് മന്ത്രിമാര്‍ക്കൊപ്പം പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്നലെ രാവിലെയാണ് മന്ത്രിയുടെ പരിശോധനാഫലം പോസിറ്റീവ് ആയത്. യു.കെയില്‍ വരും ദിവസങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന പ്രഖ്യാപനം ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.