ദുബായ്: ഈദ് അവധി ദിനങ്ങളിലേക്ക് കടന്നിരിക്കുകയാണ് യുഎഇ. അറഫ ദിനമായ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് യുഎഇയില്‍ അവധി നല്‍കിയിരിക്കുന്നത്. കോവിഡ് സാഹചര്യമുളളതുകൊണ്ട് കുടുംബ സംഗമങ്ങള്‍ക്കടക്കം മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് അധികൃതർ.
അതേസമയം അന്തരീക്ഷ താപനില 47 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കാനിടയുണ്ട്. തെക്ക് കിഴക്കന്‍ മേഖലകളില്‍ മഴപെയ്യാനുളള സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.