'അവനെ അധികം വളര്‍ത്തില്ല, അവന്റെ മുഖം പൂക്കൂല പോലെ നടുറോഡില്‍ ചിതറും': ടി.പിയുടെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്

 'അവനെ അധികം വളര്‍ത്തില്ല, അവന്റെ മുഖം പൂക്കൂല പോലെ നടുറോഡില്‍ ചിതറും': ടി.പിയുടെ മകനെ വധിക്കുമെന്ന്  ഭീഷണിക്കത്ത്


കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. കെ.കെ രമ എം.എല്‍.എയുടെ ഓഫീസിലാണ് കത്ത് എത്തിയത്. ആര്‍.എം.പി നേതാവായ എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്.

'അവനെ അധികം വളര്‍ത്തില്ല. അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറും. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടി.പി വധത്തിനു കാരണം. സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച നടത്തിയ ടി.പിയെ 51 വെട്ടിനാണ് തീര്‍ത്തത്'.

ചാനല്‍ ചര്‍ച്ചയില്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെതിരെ സംസാരിക്കരുത്. ടി.പി.യുടെ മകനെതിരെ ക്വട്ടേഷന്‍ എടുത്തു കഴിഞ്ഞു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും ഭീഷണിക്കത്തില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എന്‍. വേണു വടകര എസ്പിക്ക് പരാതി നല്‍കി. ഇന്നലെ രാവിലെയാണ് കത്ത് ലഭിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.