കൊച്ചി: കിടങ്ങൂര്‍ കണ്ണുപറമ്പത്ത് കുമാരന്റെ മകനും കെ. ബാബു എം.എല്‍.എയുടെ സഹോദരനുമായ കെ കെ സജീവന്‍ (63) കുഴഞ്ഞു വീണ് മരിച്ചു. അങ്കമാലി പഴയ മാര്‍ക്കറ്റില്‍ ദീര്‍ഘകാലമായി മൊത്ത വ്യാപാരിയായിരുന്നു. ഇന്നലെ രാവിലെ കടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ വ്യാപാരികള്‍ ഉടന്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു.
ഭാര്യ: നോര്‍ത്ത് കുറുമശ്ശേരി വെളിയത്ത് കുടുംബാംഗം മീര. മക്കള്‍: അനൂപ് കെ സജീവന്‍, അക്ഷയ് കെ സജീവന്‍. മറ്റ് സഹോദരങ്ങള്‍: കെ കെ രാജീവ്, കെ കെ ജോഷി, കെ കെ ഷിബു, ഡാലിയ രഞ്ജിത്ത്, പരേതനായ അഡ്വ. സുഗതന്‍. സംസ്‌കാരം അങ്കമാലി എസ്.എന്‍.ഡി.പി ശാന്തിനിലയത്തില്‍ നടത്തി.