യുഎഇയില്‍ ഇന്ന് 1541 പേർക്ക് കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 1541 പേർക്ക് കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1541 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ മരിച്ചു. 1502 പേർ രോഗമുക്തി നേടി. 255986 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 664027 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 641750 പേർ രോഗമുക്തി നേടി. 1904 പേരാണ് ഇതുവരെ മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.