യുഎഇയില്‍ തിങ്കളാഴ്ച 915 പേരില്‍ കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 116517 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 466 ആയും ഉയർന്നു. 1295 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവർ 108811 ആയി. 77291 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 7240 ആക്ടീവ് കേസുകളാണ് ഉളളത്. 11.77 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ ഇതുവരെ രാജ്യത്ത് നടത്തിയെന്നാണ് കണക്ക്.