കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ദുബായില്‍ അഞ്ച് കടകള്‍ അടപ്പിച്ചു

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ദുബായില്‍ അഞ്ച് കടകള്‍ അടപ്പിച്ചു

ദുബായ്: കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ദുബായില്‍ അഞ്ച് കടകള്‍ അടപ്പിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് നടപടി.

മിർദിഫ്, സത്വ, നൈഫ് പ്രദേശങ്ങളിലെ നാല് ബാർബർ ഷോപ്പുകളും ഊദ് മേത്തയിലെ ഒരു മസാജ് സെന്ററുമാണ് കോവിഡ് നിയമങ്ങള്‍ പാലിക്കാത്തതിനാണ് അധികൃതർ അടപ്പിച്ചത്.

മാസ്ക് ധരിക്കാതെയും അണുനശീകരണ പ്രവർത്തനങ്ങള്‍ നടത്താതെയിരിക്കുകയും ചെയ്തതമാണ് അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്നും അധികൃതർ വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.