പിന്മാറില്ല; മന്ത്രി ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി

പിന്മാറില്ല; മന്ത്രി ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി

കൊല്ലം: പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് വേണ്ടി മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് യുവതി.

ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയ യുവതി ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും വ്യക്തമാക്കി. മന്ത്രിക്കെതിരായ പരാതിയില്‍ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി പറഞ്ഞു.

നിയമസഭയില്‍ ഇന്ന് എ.കെ ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

ഇതിനു പിന്നാലെയാണ്  ഗവര്‍ണറെ സമീപിക്കാനുളള തീരുമാനം പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതു തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്നും യുവതി വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന് ശേഷം സ്ത്രീ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയ ഗവര്‍ണറുടെ നിലപാട് ഇക്കാര്യത്തില്‍ ശ്രദ്ധേയമാകും.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.