മൂന്ന് മാസത്തിനിടെ ദുബായ് പോലീസ് മറുപടി നല്‍കിയത് 12 ലക്ഷം കോളുകള്‍ക്ക്

മൂന്ന് മാസത്തിനിടെ ദുബായ് പോലീസ് മറുപടി നല്‍കിയത് 12 ലക്ഷം കോളുകള്‍ക്ക്

ദുബായ്: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുബായ് പോലീസ് മറുപടി നല്കിയത് 12 ലക്ഷം കോളുകള്‍ക്ക്. 909 എന്ന എമ‍ർജന്‍സി നമ്പറിലേക്കാണ് 1.17 മില്ല്യണ്‍ കോളുകളും വന്നത്. 901 നമ്പറിലേക്ക് 3,79,122 കോളുകളും വന്നു. 10 സെക്കന്റിനുളളിലാണ് 99.6 ശതമാനം എമർജന്‍സി കോളുകള്‍ക്കും ദുബായ് പോലീസ് മറുപടി നല്‍കിയത്. 

അത്യാവശ്യഘട്ടങ്ങളില്‍ ആറുമിനിറ്റിനുളളിലെത്തുകയെന്നുളളതാണ് ലക്ഷ്യമെങ്കിലും സഹായം ആവശ്യമുളളവരിലേക്ക് എത്തിയ ശരാശരി സമയം 2.33 മിനിറ്റാണ്. പോലീസ് പട്രോള്‍ അത്യാവശ്യ സ്ഥലങ്ങളിലേക്ക് എത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമയം 15 മിനിറ്റാണെങ്കിലും ശരാശരി 10.17 മിനിറ്റുകൊണ്ട് പോലീസ് പട്രോളിന് എത്താന്‍ സാധിച്ചുവെന്നും ദുബായ് പോലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.