സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കര്‍ശന പരിശോധനയ്ക്ക് ഒരുങ്ങി സഹകരണ വകുപ്പ്

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കര്‍ശന പരിശോധനയ്ക്ക് ഒരുങ്ങി സഹകരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെമ്പാടും എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താൻ സഹകരണ വകുപ്പ് ഒരുങ്ങുന്നു. മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ജില്ലകളിൽ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കും.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വിവാദമായ സാഹചര്യത്തിലാണ് എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തുമെന്നും സഹകരണ മന്ത്രി പറഞ്ഞു.

അഡീഷണൽ രജിസ്ട്രാർക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.