കൊച്ചി: കോവിഡ് മഹാമാരി കാലത്ത് ആശ്വാസം നൽകുന്ന തീരുമാനവുമായി കേരള ഹൈക്കോടതി. ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി അറിയിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരായ് നൽകിയ ഹർജിയിലാണ് ഉത്തരവ്. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹർജി നല്‍കിയത്.
കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർണായകമായ ഈ തീരുമാനം. കോടതി വിധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമായി.
ഹർജിയില്‍ സര്‍ക്കാറിനും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.