ദുബായ്: ദുബായിൽ എത്തുന്നവർക്ക് കുറഞ്ഞ ചിലവിൽ സ്വന്തമായി ബിസിനസ് ചെയ്യാൻ അവസരം. വിവിധ കമ്പനികൾ ഇതിനായി അവസരമൊരുക്കുന്നു. 9500 ദിർഹത്തിന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ വിസ ലൈസൻസും ബാങ്ക് അക്കൗണ്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പാക്കേജായിട്ടാണ് ദുബായിൽ ഇപ്പോൾ ലഭ്യമാകുന്നത്.
അതേസമയം നേരത്തെ ദുബായിൽ പുതിയ ബിസിനസ് തുടങ്ങണമെങ്കിൽ സ്വദേശികളായിട്ടുള്ളവരുടെ പാർട്ട്ണർഷിപ്പ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ സന്ദർശക വിസയിൽ താമസിക്കുന്നവർക്കും ദുബായിൽ സ്വന്തമായി ഇൻവെസ്റ്റ് ചെയ്ത് ബിസിനസ് ചെയ്യാൻ അവസരം നൽകുന്നുണ്ട്.
മൂന്നു വർഷത്തെ വിസ ഉൾപ്പെടെ വെറും 9500 ദിർഹത്തിനാണ് കമ്പനികൾ സ്പോൺസർ ചെയ്യുന്നത്. കൂടാതെ 100% ഓണർഷിപ്പും ലഭിക്കുന്നു. ദുബായിൽ വിവിധ ഡോക്യുമെന്റ് ക്ലിയറൻസ് സെന്ററുകളും ഇത്തരത്തിലുള്ള സർവീസുകൾ അനുവദിക്കുന്നുണ്ട്.