നവവധുവിന്റെ മരണം; ഭര്‍ത്താവ് കസ്റ്റഡിയില്‍

നവവധുവിന്റെ മരണം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം : നവവധു കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസ് (21) ആണ് മരിച്ചത്.

ടിപ്പര്‍ ലോറി ജോലിക്കാരനാണ് രാജേഷ്. ധന്യ ജ്വല്ലറി ജീവനക്കാരിയാണ്. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുലര്‍ച്ചെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ധന്യ ദാസിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.