അലൈനിലും അബുദാബിയിലും പരക്കെ മഴ

അലൈനിലും അബുദാബിയിലും പരക്കെ മഴ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു.അലൈനിലും അബുദാബിയിലും മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. അല്‍ ദഫ്ര, അലൈന്‍ ഇന്റർനാഷണല്‍ എയർപോർട്ട്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ പെയ്തു.



പല ഭാഗങ്ങളിലും മഞ്ഞ-ഓറഞ്ച് മുന്നറിയിപ്പുകളും നല്‍കിയിരുന്നു. ഉച്ചക്ക് ശേഷം അലൈനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ താപനില ഉയർന്ന് നില്‍ക്കുകയാണ്. അബുദാബി അല്‍ ദഫ്രയില്‍ 48.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.