ഇനി ഒമാനിൽ വിദേശികൾക്ക് ഫ്ലാറ്റും ഓഫീസും വാങ്ങാം

ഇനി ഒമാനിൽ വിദേശികൾക്ക് ഫ്ലാറ്റും ഓഫീസും വാങ്ങാം

മസ്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ബഹുനില കെട്ടിടങ്ങളിൽ ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങാൻ അനുമതി. രാജ്യത്ത് ചുരുങ്ങിയത് രണ്ടു വർഷമായി താമസിക്കുന്നവർക്ക് 50 വർഷത്തേക്ക് പാട്ടവ്യവസ്ഥയിലാണ് നൽകുക.ഇത് 49 വർഷത്തേക്ക് കൂടി പുതുക്കാം. അപേക്ഷകന് 23 വയസ്സിൽ കുറയരുത്.ഫ്ലാറ്റുകൾ നാലുവർഷത്തിനുശേഷമേ വിൽക്കാൻ ആകൂ. ഉടമ മരിച്ചാൽ അനന്തരാവകാശിക്ക് ലഭിക്കും. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ് ഏകാൻ ഉള്ള നടപടികളുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.