അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനയാത്ര വിലക്ക് ആഗസ്റ്റ് രണ്ടുവരെയെന്ന് ദേശീയ വിമാന കമ്പനിയായ എത്തിഹാദ്. ട്വിറ്ററില്‍ യാത്രാക്കാരനുളള മറുപടിയെന്നരീതിയിലാണ് എത്തിഹാദിന്റെ അറിയിപ്പ്. നേരത്തെ ആഗസ്റ്റ് ഒന്നുമുതല്‍ ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ ഓഗസ്റ്റ് അഞ്ച് വരെ ടിക്കറ്റില്ലെന്നാണ് വെബ്സൈറ്റില്‍ അറിയിപ്പ്. ഇതായിരുന്നു യാത്രാക്കാരന്റെ ചോദ്യം.

ഇതിനുളള മറുപടിയായി, ഇന്ത്യയില്‍ നിന്ന് ഓഗസ്റ്റ് രണ്ടുവരെ യാത്രാ വിമാനങ്ങളുടെ സർവ്വീസുണ്ടായിരിക്കില്ലെന്നുളള ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും ഇനിയും ഇത് നീട്ടുന്നത് അടക്കമുളള തീരുമാനങ്ങള്‍ അധികൃതരാണ് എടുക്കുകയെന്നുമാണ് മറുപടി. ടിക്കറ്റുകള്‍ ലഭ്യമാകാത്തത് ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്ക്കുന്നതുകൊണ്ടാണെന്നും ട്വീറ്റില്‍ എത്തിഹാദ് ഹെല്പ് വ്യക്തമാക്കുന്നു.