പി.എസ്.സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍; രണ്ടു ഘട്ടമായി നടക്കും

പി.എസ്.സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍; രണ്ടു ഘട്ടമായി നടക്കും

തിരുവനന്തപുരം: പിഎസ് സി ബിരുദതല പരീക്ഷ സെപ്റ്റംബറില്‍. 30 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. പി.എസ്‌.സി ബിരുദതല പൊതു പ്രാഥമിക പരീക്ഷ രണ്ടു ഘട്ടമായാണ് നടത്തുക. സെപ്റ്റംബര്‍ 18നും 25 നും നടത്താനാണ് തീരുമാനിച്ചത്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങി 43 തസ്തികകളിലേക്കുള്ള പൊതുപരീക്ഷയാണിത്. പരീക്ഷയുടെ സിലബസ് നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.