ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. 1539 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 1497 പേർ രോഗമുക്തി നേടി. 296686 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 674724 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 652180 പേർ രോഗമുക്തി നേടി.1929 ആണ് ആകെ മരണസംഖ്യ. 20615 ആണ് ആക്ടീവ് കേസുകള്‍.