പിറവത്ത് കള്ളനോട്ട് നിര്‍മ്മാണം: പൊലീസ് റെയ്ഡ് തുടരുന്നു; യന്ത്രങ്ങള്‍ അടക്കമുള്ളവ കണ്ടെത്തി

പിറവത്ത് കള്ളനോട്ട് നിര്‍മ്മാണം: പൊലീസ് റെയ്ഡ് തുടരുന്നു; യന്ത്രങ്ങള്‍ അടക്കമുള്ളവ കണ്ടെത്തി

കൊച്ചി: എറണാകുളം പിറവത്തിനടുത്ത് ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രം കണ്ടെത്തി. ഇലഞ്ഞിയിലെ ഒരു വീട്ടിലാണ് കള്ളനോട്ട് നിര്‍മാണം നടത്തിയിരുന്നത്. സംഘത്തിലെ ആറുപേര്‍ പിടിയിലായി. നോട്ട് നിര്‍മ്മിക്കാനുള്ള യന്ത്രങ്ങള്‍ അടക്കം വിപുലമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പുലര്‍ച്ച അഞ്ച് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിര്‍മ്മാണ സംഘമെന്ന വ്യാജേനയാണ് ഇവര്‍ ഇലഞ്ഞിയില്‍ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.