വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; സംസ്ഥാനത്ത് അഞ്ച് ലക്ഷം ഡോസ് ഇന്നെത്തും

വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; സംസ്ഥാനത്ത് അഞ്ച് ലക്ഷം ഡോസ് ഇന്നെത്തും

കൊച്ചി:  സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. അഞ്ച് ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ ഇന്നെത്തും.

രണ്ട് ദിവസമായി കുത്തിവയ്പ് പൂര്‍ണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് വാക്സിന്‍ ലഭിക്കും. മറ്റ് ജില്ലകളിലേക്കും ആനുപാതികമായി വാക്സിന്‍ എത്തിക്കും.

കോവീഷീല്‍ഡിന് പുറമെ കോവാക്സിനും തീര്‍ന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല.
നാളെയോടെ മറ്റ് എല്ലാ ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും.

അതേസമയം ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.