കൊച്ചി: പൊള്ളാച്ചിയില്‍ നിന്ന് കൊല്ലത്തേയ്ക്ക് അനധികൃതമായി കൊണ്ടുവന്ന ഗര്‍ഭിണിയായ പശുവിന് ദാരുണാന്ത്യം. ഗര്‍ഭിണിയായ പശുവും രണ്ട് കുഞ്ഞുങ്ങളേയും ഉള്‍പ്പടെയുള്ളവയെ കൊണ്ടു വന്നത് ഇടുങ്ങിയ വാഹനത്തിലായിരുന്നു. കൊച്ചിയില്‍ എത്തിയപ്പോഴാണ് പശു ചത്തത്. ഇവയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ഒരു പശു വഴി മധ്യേ പ്രസവിച്ചു. പ്രസവിച്ച പശുവിന്റെയും കുഞ്ഞിന്റെയും നില ഗുരുതരമാണ്. മൃഗഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തി അടിയന്തര ചികിത്സ നല്‍കി.
കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം. പൊള്ളാച്ചിയില്‍ നിന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പശുക്കളെ കൊല്ലത്തേക്ക് കൊണ്ടു വന്നത്. യാത്രാ മധ്യേ പശു പ്രസവ വേദനയും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുംബളത്ത് വണ്ടി നിര്‍ത്തി പശുവിനെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്നാണ് പശു പ്രസവിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസവിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പശുവിനെ ഇത്രയും ദൂരം യാത്ര ചെയ്യിപ്പിച്ചതെന്നാണ് ആരോപണം.
പശു വണ്ടിയില്‍ നിന്ന് വീണുവെന്നും വീണയുടന്‍ പ്രസവിക്കുകയുമായിരുന്നുവെന്നും സംഭവം കണ്ട പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ അറിയിക്കുകയും, പൊലീസ് എത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.