കൊച്ചി: മില്‍മയുടെ ഭരണം ഇടതുമുന്നണിക്ക്. ചരിത്രത്തില്‍ ആദ്യമായാണ് ഭരണം ഇടത് മുന്നണിക്ക് ലഭിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ എസ് മണി വിജയിച്ചു. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് മണി ജയിച്ചത്.
ചെയര്‍മാനായിരുന്ന പിഎ ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതു മുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി വന്ന 1983 മുതല്‍ പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോള്‍ പിഎ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായി. ജുലൈ 10 നായിരുന്നു ബാലന്‍ മാസ്റ്റര്‍ അന്തരിച്ചത്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടപ്പ് നടന്നത്.