അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാവിമാനമുണ്ടാകില്ലെന്ന് ദേശീയ വിമാനകമ്പനിയായ എത്തിഹാദ്. നേരത്തെ ഓഗസ്റ്റ് രണ്ട് വരെ യാത്രവിമാനങ്ങളുണ്ടാകില്ലെന്നാണ് എത്തിഹാദ് അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എന്ന രീതിയിലേക്ക് മാറ്റിയത്.

ഇന്നലെ ഉച്ചയോടെ ദുബായ് വിമാനകമ്പനിയായ എമിറേറ്റ്സും ഓഗസ്റ്റ് എഴുവരെ ഇന്ത്യയില്‍ നിന്ന് യാത്രാവിമാനങ്ങളുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എത്തിഹാദും വിമാനവിലക്ക് നീട്ടിയതോടെ കേരളത്തില്‍ നിന്നടക്കം യുഎഇയിലേക്ക് വരാനായി കാത്തിരിക്കുന്ന ആയിരങ്ങളാണ് നിരാശയിലായത്. ഒരു യാത്രാക്കാരനുളള മറുപടിയെന്നുളള രീതിയിലാണ് ട്വിറ്ററില്‍ എത്തിഹാദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.