നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ  ടെക്‌നീഷ്യന്മാർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്‌നീഷ്യന്മാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യൻ തസ്തികയിൽ പുരുഷന്മാർക്കും എക്കോ ടെക്‌നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം.

യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി : 35 വയസ്സിൽ താഴെ. www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.