കോവിഡ് വ്യാപനം: കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും

കോവിഡ് വ്യാപനം: കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് കൊല്ലം ആലപ്പുഴ ജില്ലകളിൽ സന്ദര്‍ശനം നടത്തും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പിഴവുകള്‍, വാക്സിനേഷന്റെ വേഗം, സമ്പർക്ക വ്യാപനം എന്നിവയെല്ലാം സംഘം വിലയിരുത്തും.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. സംഘാംഗങ്ങള്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക.

നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സംഘം എത്തും. തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.