കോവിഡ് വാക്സിന്‍ സ്വീകരിച്ച് യുഎഇ ഉപപ്രധാനമന്ത്രി

കോവിഡ് വാക്സിന്‍ സ്വീകരിച്ച് യുഎഇ ഉപപ്രധാനമന്ത്രി

യുഎഇയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്‍റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർക്കും വാക്സിനേറ്റർമാർക്കും നന്ദി,എല്ലാവരും സുരക്ഷിതരായിരിക്കൂ , വാക്സിന്‍ സ്വീകരിച്ച ശേഷം ഫോട്ടോ ട്വീറ്റ് ചെയ്ത് അദ്ദേഹം കുറിച്ചു. കഴിഞ്ഞ വാരം വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാനും സാംസ്കാരിക മന്ത്രി നൗറാ ബിന്‍ത് മുഹമ്മദ് അല്‍ കാബിയും വാക്സിന്‍ സ്വീകരിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.