ദുബായ്: എക്സ്പോ 2020 സന്ദർശിക്കുന്നതിനുളള പ്രത്യേക പാസ് നേടാന്‍ യാത്രാക്കാർക്ക് അവസരമൊരുക്കി എമിറേറ്റ്സ് എയർലൈന്‍. 2021 ഒക്ടോബർ 1 നും 2022 മാർച്ച് 31 നും ഇടയില്‍ ദുബായിലേക്ക് പറക്കുന്ന യാത്രാക്കാർക്കാണ് കോപ്ലിമെന്‍ററി ഡേ പാസ് വാഗ്ദാനം ചെയ്യുന്നത്. ദുബായിലൂടെ കണക്ഷന്‍ ഫ്ളൈറ്റില്‍ (ആറുമണിക്കൂറില്‍ കൂടുതല്‍ എടുത്ത് ) വരുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ബുക്കിംഗിലെ ഓരോ വ്യക്തിക്കും ഒരു കോപ്ലിമെന്‍ററി പാസ് നല്‍കും.
എക്സ്പോ 2020 ക്ക് ഒരു ദിവസത്തെ സന്ദർശനം സാധ്യമാകുന്നതായിരിക്കും ടിക്കറ്റ്. ഏത് ദിവസവും സന്ദർശിക്കാനുതകുന്നതായിരിക്കും ഇത്. ഓരോ യാത്രാക്കാരനും എക്സ്പോ പാസിന്‍റെ വിശദാംശങ്ങളോടെ ടിക്കറ്റുകള്‍ ഇ മെയില്‍ ചെയ്യും. വിമാനയാത്ര റദ്ദാക്കുകയോ ഫ്ളൈറ്റ് മാറ്റുകയോ ചെയ്താല്‍ എക്സ്പോ പാസ് സാധുവായിരിക്കില്ല. മുഴുവന്‍ നിബന്ധനകളും വ്യവസ്ഥകളും യാത്രാക്കാർ അറിഞ്ഞിരിക്കണമെന്നും അധികൃതർ വെബ് സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.