അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ഷേക് സൈഫ് ബിൻ സയീദ് കോവിഡ് വാക്സിന് സ്വീകരിച്ചു. കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം മന്ത്രി ട്വീറ്റ് ചെയ്തു. വാക്സിൻ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. വാക്സിൻ നൽകിയവർക്കും മെഡിക്കൽ സ്റ്റാഫിനും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .