റിയാദ്: പൊതു സ്ഥലങ്ങളില്‍ ആളുകളെ മുഖം മൂടി ധരിച്ച് ഭയപ്പെടുത്തിയ നാലുപേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും സൗദി പൗരന്മാരാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊതുസ്ഥലങ്ങളില്‍ മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ പേടിച്ച് ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
20 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.