ന്യൂനമർദ്ദം യുഎഇയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴ

ന്യൂനമർദ്ദം യുഎഇയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴ

ഷാ‍ർജ:  യുഎഇയുടെ വടക്കന്‍ മേഖലകളില്‍ ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമായതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ഷാ‍ർജ ദാര, ഷൗക്ക, എന്നിവിടങ്ങളിലും റാസല്‍ ഖൈമയിലെ വാദി അല്‍ അജിലി, ഫുജൈറയിലെ റഫറലും മഴ പെയ്തു. അൽ-ബിത്‌ന-മസാഫി റോഡ്, വാദി ഷീസ്, അൽ റാഫിസ അണക്കെട്ട്, മലീഹ കൽബ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിപ്പ് വ്യക്തമാക്കി.

മഴയും പൊടിക്കാറ്റും തുടർ ദിവസങ്ങളിലും അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്നും റോഡ് യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.