യുഎഇയില്‍ ഇന്ന് 1519 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 2 മരണം

യുഎഇയില്‍ ഇന്ന് 1519 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;  2 മരണം

ദുബായ് : യുഎഇയില്‍ ഇന്ന് 1519 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1466 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 284403 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ 20762 ആണ്.

രാജ്യത്ത് ഇതുവരെ 682377 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 659664 പേർ രോഗമുക്തി നേടി.1951 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 66.2 ദശലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.