ഒമാനില്‍ 978 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 72 മണിക്കൂറിനിടെ 36 മരണം

ഒമാനില്‍ 978 പേർക്ക് കൂടി  കോവിഡ്  സ്ഥിരീകരിച്ചു;  കഴിഞ്ഞ 72 മണിക്കൂറിനിടെ 36 മരണം

മസ്കറ്റ് : ഒമാനില്‍ 978 പേരില്‍ കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ 36 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് 296835 പേരിലായി രാജ്യത്ത് രോഗബാധ. 3850 മരണവും ഇതുവരെ സ്ഥിരീകരിച്ചു. രാജ്യത്ത് 232 പേർ അതിഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 550 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്.

രാജ്യത്ത് രോഗമുക്തി നേടിയത് 279892 പേരാണ്. 94.3 ശതമാനമാണ് രോഗമുക്തി നിരക്ക്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.