ഷേക്ക് ദര്‍വേഷ് സാഹിബ് പുതിയ ജയില്‍ മേധാവി

ഷേക്ക് ദര്‍വേഷ് സാഹിബ് പുതിയ ജയില്‍ മേധാവി

തിരുവനന്തപുരം: സംസ്ഥാന ജയില്‍ മേധാവിയായി എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനെ നിയമിച്ചു. മുതിര്‍ന്ന എ ഡി ജി പിമാരില്‍ ഒരാളാണ് ഷേക്ക് ദര്‍വേഷ് സാഹിബ്. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. നിലവില്‍ കേരള പൊലീസ് ട്രെയിനിങ് അക്കാദമി ഡയറക്ടറാണ്.

പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ് പിയായിരുന്നു. ആന്ധ്രാ പ്രദേശിലെ കഡപ്പ സ്വദേശിയാണ്. 1990 കേഡല്‍ കേരള കേഡര്‍ ഐപിഎസ് ഓഫീസറായ ഷേക്ക് ദര്‍വേഷ് സാഹിബ് നേരത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, ക്രൈം എഡിജിപി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.