സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുളള സർവ്വീസുകള്‍ റദ്ദാക്കി എത്തിഹാദ്

സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുളള സർവ്വീസുകള്‍ റദ്ദാക്കി എത്തിഹാദ്

അബുദബി: സൗദി അറേബ്യയില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചുമുളള യാത്രാവിമാനസർവ്വീസുകള്‍ റദ്ദാക്കിയതായി എത്തിഹാദ്. കമ്പനിയുടെ വെബ് സൈറ്റിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ യാത്രാവിമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ആഗസ്റ്റ് 10 വരെയാണ് റദ്ദാക്കിയിട്ടുളളതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് റദ്ദാക്കല്‍ നീളാനുളള സാധ്യതയുണ്ട്. രാജ്യത്തിന്‍റെ നിർദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇത്.

ഏജന്‍സികള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവർക്ക് സഹായത്തിനായി ഏജന്‍സിയെ ബന്ധപ്പെടാമെന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നുമുതല്‍ വാക്സിനെടുത്ത വിദേശവിനോദസഞ്ചാരികള്‍ക്ക് സൗദി അറേബ്യ പ്രവേശനം അനുവദിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.