തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. ഭിക്ഷയാചിച്ചായിരുന്നു വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. എല്‍.ജി.എസ്, വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചത്.
വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടില്‍ നിന്ന് ഭിക്ഷയാചിച്ചായിരുന്നു പ്രതിഷേധം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതിന്റെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിച്ചില്ല എന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.