ഇന്ത്യയില്‍ നിന്നുളള യാത്രവിമാനവിലക്ക് ഡിസംബർ വരെ നീട്ടിയോ?

ഇന്ത്യയില്‍ നിന്നുളള യാത്രവിമാനവിലക്ക് ഡിസംബർ വരെ നീട്ടിയോ?

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനയാത്ര വിലക്ക് ഡിസംബർ 31 വരെ നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാ‍ർത്ത. യുഎഇയിലെ പ്രമുഖ മാധ്യമമായ ഗള്‍ഫ് ന്യൂസിന്‍റെ തലക്കെട്ടില്‍ കൃത്രിമം വരുത്തിയാണ് വാട്സ് അപ്പ് ഉള്‍പ്പടെയുളള സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി യാത്രവിലക്ക് നീട്ടിയെന്നതരത്തില്‍ വാർത്ത പ്രചരിക്കുന്നത്.

ആഗസ്റ്റ് ഏഴുവരെ യാത്രവിമാനവിലക്കുണ്ടായേക്കാമെന്നുളള വാർത്തയിലാണ് തിരുത്തല്‍ വരുത്തി ഡിസംബർ 31 വരെയെന്ന തരത്തില്‍ പ്രചരിക്കുന്നത്. ഇതു സംബന്ധിച്ച വിശദീകരണ കുറിപ്പ് വാർത്താമാധ്യമം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.