തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് മരണങ്ങളിൽ ക്രമക്കേടുണ്ടെന്ന് വ്യാപക പരാതി നിലനിൽക്കേ കോവിഡ് മരണങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഒരുങ്ങി ആരോഗ്യമന്ത്രി. സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ജില്ലാ തലത്തില്‍ ലഭ്യമായ പട്ടികയാണു പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.
2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ പകുതി വരെ സംസ്ഥാനത്തെ കോവിഡ് മരണ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പരിശോധന സാധ്യമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞതിനോടായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.